വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിച്ചു കൊണ്ട് ഇറാനും അമേരിക്കയും ഒപ്പുവെച്ച സമാധാന കരാറിന്റെ നിർണായക വിവരങ്ങൾ പുറത്ത്. യുഎസ് സൈന്യത്തിന്റെ പിന്മാറ്റം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്നതുമായ 14 ഇന ധാരണയുടെ വിവരങ്ങളാണ് ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
ഫ്രാൻസിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിലെത്തിയ വിവരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. കരാർ പ്രകാരം 30 ദിവസത്തിനുള്ളിൽ ഇറാന്റെ പരിസര പ്രദേശങ്ങളിൽ നിന്നും അമേരിക്കൻ സേന പൂർണമായും പിന്മാറും.
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് അടുത്ത 60 ദിവസത്തേക്ക് ഇറാൻ യാതൊരുവിധ പണവും ഈടാക്കില്ലെന്നും വ്യവസ്ഥയുണ്ട്. അതേസമയം കരാർ യാഥാർത്ഥ്യമായെങ്കിലും ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
ഇതൊരു താൽക്കാലിക ധാരണ മാത്രമാണെന്നും കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ശക്തമായ സൈനിക നീക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപൂർവം ചെയ്തതല്ലെന്നും ട്രംപ് വ്യക്തമാക്കി.